'ഗില്ലിനെ വരെ പുറത്താക്കി, അപ്പോൾ അദ്ദേഹത്തേക്കാൾ മികച്ച താരങ്ങൾ ഇന്ത്യക്കുണ്ട്': റിക്കി പോണ്ടിങ്

ഫെബ്രുവരി മാസം മുതൽ നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

ഇപ്പോഴിതാ ടി 20 ലോകകപ്പ് ടീമിൽ നിന്ന് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് സംസാരിച്ചു. ഗില്ലിനെ പുറത്താക്കിയത് വിശ്വസിക്കാനായില്ലെന്ന് പറഞ്ഞ പോണ്ടിങ് ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്തിനെയാണ് കാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

“എനിക്ക് അത് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ സമീപകാല ഫോം, വൈറ്റ്-ബോൾ ക്രിക്കറ്റിൽ മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. ഞാൻ അദ്ദേഹം അവസാനമായി കളിക്കുന്നത് കണ്ടത് യുകെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ്. അവിടെ അദ്ദേഹം കളിച്ചത്ര മികച്ച രീതിയിൽ ഞാൻ ആരെയും ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല”

“ഒന്ന്, ഞാൻ അത്ഭുതപ്പെടുന്നു. രണ്ട്, അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആഴം കാണിക്കുന്നു. ശുഭ്മാൻ ഗില്ലിനെ പോലെയുള്ള ഒരാൾക്ക് ലോകകപ്പ് ടീമിൽ ഇടംകിട്ടുന്നില്ലെങ്കിൽ, അവർക്ക് എത്ര നല്ല കളിക്കാർ ഉണ്ടെന്നാണ് അത് കാണിക്കുന്നത്”, പോണ്ടിങ് കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ