CSK VS MI: ധോണിയുടെയും പിള്ളേരുടെയും കാര്യത്തിൽ തീരുമാനമായി; ചെന്നൈയുടെ മോശമായ പ്രകടനത്തിൽ വൻ ആരാധകരോക്ഷം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈക്കായി രോഹിത് ശർമ്മയും, സൂര്യകുമാർ യാദവും തിളങ്ങി. രോഹിത് 45 പന്തുകളിൽ നിന്നായി 4 ഫോറും 6 സിക്സറുമടക്കം 76* റൺസ് നേടി. സൂര്യകുമാർ ആകട്ടെ 30 പന്തുകളിൽ നിന്നായി 6 ഫോറും 5 സിക്സറുമടക്കം 68* റൺസാണ് നേടിയിരിക്കുന്നത്.

മികച്ച തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ഓപ്പണർമാരായ റയാൻ റെക്കിൽട്ടണും രോഹിത് ശർമ്മയും ചേർന്ന് നേടിയത്. റയാൻ 19 പന്തിൽ 3 ഫോറം ഒരു സിക്‌സും അടക്കം 24 റൺസ് നേടി. രവീന്ദ്ര ജഡേജയാണ് അദ്ദേഹത്തെ പുറത്താക്കിയത്. മുംബൈ ബാറ്റർമാരുടെ ചൂട് എന്താണെന്ന് ചെന്നൈ ബോളർമാർ ഇന്ന് നന്നായി അറിഞ്ഞു. പ്രധാനമായും ശ്രീലങ്കൻ ബോളർ മതീഷ പാതിരാണ. 1.4 ഓവറിൽ അദ്ദേഹം 34 റൺസാണ് വഴങ്ങിയത്.

മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിരുന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി.

ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ഇപ്പോൾ വിജയത്തിന്റെ വഴിയിൽ തിരിച്ചെത്തിയെ മുംബൈ ഇന്ത്യൻസിൽ ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത്. ഇന്നത്തെ ദിവസം ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആർസിബിക്കായി വിരാട് കോഹ്‌ലിയും മുംബൈക്കായി രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഗംഭീര തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം