CT 2025: അവന്മാർ എന്നെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുന്നതിനൊരു കാരണമുണ്ട്; വമ്പൻ വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്. മത്സരത്തിൽ വിജയ റൺസ് നേടിയ താരമാണ് കെ എൽ രാഹുൽ. തന്റെ ബാറ്റിംഗ് പൊസിഷനിലെ പുതിയ മാറ്റാതെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ:

” മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ കള്ളം പറയില്ല. ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ അവരുടെ നാട്ടിസല്‍ ഞാന്‍ ഓപ്പണറായി കളിച്ചിട്ടുണ്ട്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അവിടെ ഈ റോള്‍ എത്ര മാത്രം കടുപ്പമാണെന്നു നിങ്ങള്‍ക്കറിയാം. ഞാന്‍ അവിടെ ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം ഇവിടെ കളിച്ചപ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു. കഴിഞ്ഞു നാലു-അഞ്ചു വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ ഇങ്ങനെയാണ് കളിച്ചിട്ടുള്ളത്”

കെ എൽ രാഹുൽ തുടർന്നു:

” അതുകൊണ്ടു തന്നെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കുമെല്ലാം മാറുന്നത് എനിക്കു ഇപ്പോള്‍ ശീലമായി മാറിയിരിക്കുകയാണ്. മധ്യനിരയില്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതിലും ഞാന്‍ സന്തോഷനവാനാണ്. കൂടാതെ ടീം ഏതു റോള്‍ നല്‍കിയാലും ഞാന്‍ അതിനു തയ്യാറാണ്. എന്റെ ഗെയിമിനെ കൂടുതലായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു”

കെ എൽ രാഹുൽ കൂട്ടി ചേർത്തു:

“ബൗണ്ടറികള്‍ കൂടുതലായി നേടുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ കഠിനാധ്വാനം നടത്തുകയായിരുന്നു. കാരണം ശ്രീലങ്കയില്‍ നമ്മള്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഞാന്‍ ആറാമനായിട്ടാണ് ബാറ്റ് ചെയ്തത്. ഞാന്‍ അവിടെയായിരിക്കും ഇനി ബാറ്റ് ചെയ്‌തേക്കുകയെന്നും അറിയാമായിരുന്നു. മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററെ നമുക്കു ആവശ്യമായിരുന്നു” കെ എൽ രാഹുൽ പറഞ്ഞു.

Latest Stories

'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു, രണ്ട് ഭീകരർ പിടിയിൽ; ഭീകരർക്ക് ഐഎസ് ബന്ധം