CT 2025: രോഹിതിനോടും, കോഹ്ലിയോടും വിരമിക്കാൻ പറയാൻ ആർക്കും അവകാശമില്ല: യോഗ്‌രാജ് സിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

മത്സരശേഷം ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ രോഹിത് വിമരിക്കില്ല എന്ന് പറഞ്ഞതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായി. വിരാട് കൊഹ്ലിയുടെയും, രോഹിത് ശർമ്മയുടെയും വിരമിക്കലിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവും, മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്.

യോഗ്‌രാജ് സിങ് പറയുന്നത് ഇങ്ങനെ:

“രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായിട്ടുണ്ട് മകനേ. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് പറയാന്‍ അര്‍ക്കും കഴിയില്ല. 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം മാത്രം അവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു”

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച കോൺഗ്രസ് നേതാവ് ക്ഷമ മുഹമ്മദിനെ കുറിച്ചും യോഗ്‌രാജ് സിങ് പറഞ്ഞു.

” രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായിട്ടുണ്ട് മകനേ. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് പറയാന്‍ അര്‍ക്കും കഴിയില്ല. 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം മാത്രം അവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു” യോഗ്‌രാജ് സിങ് പറഞ്ഞു.

Latest Stories

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി