CSK VS LSG: ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി; സംഭവം ഇങ്ങനെ

ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.

ഇന്നലെ നടന്ന മത്സരം കൊണ്ട് ഐപിഎൽ ചരിത്രത്തിൽ 200 പുറത്താക്കലുകൾ നടത്തിയ ആദ്യ കളിക്കാരനായി എം എസ് ധോണി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് 14-ാം ഓവറിൽ ധോണി ഈ നാഴികക്കല്ല് പിന്നിട്ടു. ഐ.പി.എല്ലിൽ അദ്ദേഹത്തിന്റെ 46-ാമത്തെ സ്റ്റംപിങ് കൂടിയായിരുന്നു അത്. തന്റെ 271-ാം ഐപിഎൽ മത്സരം കളിക്കുന്ന 43-കാരൻ ഇപ്പോൾ 201 പുറത്താക്കലുകൾ നേടിയിട്ടുണ്ട്. ഇതിൽ 155 ക്യാച്ചുകളും 46 സ്റ്റംപിങ്ങുളും ഉൾപ്പെടുന്നു.

ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ സായ്ക്ക് റഷീദ് 27 റൺസും, രചിൻ രവീന്ദ്ര 37 റൺസും നേടി മികച്ച ഓപ്പണിങ് നൽകി. എന്നാൽ പിന്നീട് ശിവം ദുബൈ (43*) എം എസ് ധോണി (26*) അല്ലാതെ വേറെ ഒരു താരവും രണ്ടക്കം കടന്നില്ല.

ലക്‌നൗ സൂപ്പർ ജയൻറ്സ് നായകൻ ഋഷഭ് പന്ത് 49 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്സറുമടക്കം 63 റൺസ് നേടി. താരത്തിന്റെ മികവിലാണ് ടീം ടോട്ടൽ 160 റൺസ് കടക്കാൻ സാധിച്ചത്. ലക്‌നൗവിനായി മിച്ചൽ മാർഷ് 30 റൺസും, ആയുഷ് ബഡോണി 22 റൺസും, അബ്ദുൽ സമദ് 20 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ, മതീഷ പാതിരാണ എന്നിവർ രണ്ട് വിക്കറ്റുകളും, അൻഷുൽ ഖാംഭോജ്ജ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ നടപടിയെടുത്ത് കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു, ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ശക്തമായി അപലപിച്ച് സിപിഎം; ചര്‍ച്ചക്ക് തയ്യാറാവാതെ കൊല്ലാനും ഉന്മൂലം ചെയ്യാനുമുള്ള മനുഷ്യത്വരഹിത നടപടിയാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്

'ചോള രാജവംശകാലത്ത് യോദ്ധാക്കൾ അഡിഡാസ് ഷൂസ് ആണോ ധരിച്ചിരുന്നത് ? സിനിമയുടെ മുഴുവൻ ബജറ്റും ഫോട്ടോഷോപ്പിലാണ് ചെലവഴിച്ചതെന്ന് തോന്നുന്നു'; ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം, വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ

'ഇന്ന് രാവിലെ വരെ സിപിഐഎം ആയിരുന്നു ഇനി മരണംവരെ ബിജെപി ആയിരിക്കും'; എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇംഗ്ലണ്ടിനെതിരായ ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്