IPL 2025: രാജസ്ഥാൻ റോയൽസ് - ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ഒത്തുകളി? അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംഎൽഎ; രണ്ട് റൺ തോൽ‌വിയിൽ നടന്നത് ചതി

IPL 2025-ൽ എൽഎസ്ജിയോട് പരാജയപെട്ടതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. അവസാന ഓവറിൽ ആറ് വിക്കറ്റുകൾ ശേഷിക്കെ ഒമ്പത് റൺസ് നേടാൻ ടീം എങ്ങനെ പരാജയപ്പെട്ടു എന്ന് ചോദ്യം ചെയ്ത രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (RCA) അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനി ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചു.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ തോറ്റ രീതിയിൽ എനിക്ക് സംശയം ഉണ്ട്. അത്രയും കുറച്ച് റൺസും ഒരുപാട് വിക്കറ്റുകളും ബാക്കി നിൽക്കെയാണ് രാജസ്ഥാൻ തോറ്റത്. അതിൽ ഒത്തുകളി നടന്നിട്ടുണ്ട്. പണ്ടും ഒത്തുകളിയുടെ ഭാഗമായ ടീമാണ് രാജസ്ഥാൻ എന്ന് ശ്രദ്ധിക്കണം.”

” രാജസ്ഥാന്റെ ചില മത്സരഫലങ്ങൾ കാണുമ്പോൾ സംശയം തോന്നും. അതിനാൽ അതിൽ കൃത്യമായ അന്വേഷണം വരണം. ഏജൻസികൾ അത് അന്വേഷിക്കണം എന്ന് ഞാൻ ആവശ്യപെടുന്നു.” ജയ്ദീപ് പറഞ്ഞു.

എന്തായാലും ഡൽഹിക്ക് എതിരായ മത്സരത്തിലും ജയം ഉറപ്പിച്ച അവസരത്തിൽ നിന്നായിരുന്നു ടീം തോൽവി ഏറ്റുവാങ്ങിയത്. ചുരുക്കി പറഞ്ഞാൽ ആർക്ക് വേണമെങ്കിലും ഒത്തുകളി സംശയം തോന്നാം എന്ന രീതിയിലാണ് കാര്യങ്ങൾ.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി