ഓസീസിനെതിരായ പരമ്പര വിജയം; ഇന്ത്യന്‍ ടീമിന് ഇരട്ടിമധുരമായി ബി.സി.സി.ഐ പ്രഖ്യാപനം

ഗബ്ബ ടെസ്റ്റില്‍ ജയിച്ച് ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.

ഗബ്ബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയത്. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കി.

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 146 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. അവസാന ഓവറുകിലെ റിഷഭ് പന്തിന്റയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ചെറുത്തുനില്‍പ്പും കൂറ്റനടികളുമാണ് സമനിലയിലേക്ക് നീങ്ങുകയായിരുന്ന കളി ഇന്ത്യയുടെ വരുതിയിലാക്കിയത്.

റിഷഭ് പന്ത് 138 ബോളില്‍ 1 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. സുന്ദര്‍ 29 ബോളില്‍ 1 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 22 റണ്‍സ് നേടി.

രോഹിത് ശര്‍മ 21 പന്തില്‍ ഏഴ്, അജിന്‍ക്യ രഹാനെ 22 പന്തില്‍ 24, മായങ്ക് അഗര്‍വാള്‍ 15 ബോളില്‍ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും ഹെയ്സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗബ്ബയില്‍ തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍