ടോസ് ഭാഗ്യം രോഹിത്തിനൊപ്പം, ടീമില്‍ വമ്പന്‍ അഴിച്ചുപണി, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ്മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ബംഗ്ലാദേശിനായി തന്‍സിം ഹസനും അരങ്ങേറും.

ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കില്ല. പകരം തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലിടം പിടിച്ചു.

ഞായറാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം അപ്രസക്തമാണ്. എന്നിരുന്നാലും, ഏകദിന ലോകകപ്പിന് ഒരു മാസത്തില്‍ താഴെ മാത്രം സമയം ശേഷിക്കെ, ഇരു രാജ്യങ്ങള്‍ക്കും അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനും അവര്‍ ഇഷ്ടപ്പെടുന്ന പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനുമുള്ള അവസരമാണിത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (C), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (W), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: ലിറ്റൺ ദാസ് (W), തൻസീദ് ഹസൻ, അനമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ (C), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, മഹേദി ഹസൻ, നാസും അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ