നായകനോട് പിണങ്ങി ഗ്രൗണ്ടിന് പുറത്തേക്ക്, കലിപ്പിൽ അൻസാരി ജോസഫ്; ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ നടന്നത് നാടകിയ സംഭവങ്ങൾ, വീഡിയോ കാണാം

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിന് കോപം നഷ്ടപ്പെട്ട് ഫീൽഡിന് പുറത്തേക്ക് പോയ ഒരു സംഭവം ഉണ്ടായി. ഇത് ഒരു ഓവറിൽ ടീമിനെ 10 ഫീൽഡർമാർ എന്ന നിലയിലേക്ക് ചുരുങ്ങുകയും ചെയ്തു.

മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്. ഫീൽഡ് പ്ലെയ്‌സ്‌മെൻ്റിനെക്കുറിച്ച് ജോസഫ് തൻ്റെ ക്യാപ്റ്റൻ ഷായ് ഹോപ്പുമായി നീണ്ട ചർച്ചയിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും, ഹോപ്പ് നൽകിയ ഫീൽഡ് ഫാസ്റ്റ് ബൗളർക്ക് അത്ര സുഖമായി തോന്നിയില്ല.

സംഭവത്തിൽ രോഷാകുലനായ ജോസഫ്, ഇംഗ്ലണ്ട് താരം ജോർദാൻ കോക്സിന് 148 കി.മീ/92 മൈൽ ബൗൺസർ എറിഞ്ഞു, ഇംഗ്ലീഷ് ബാറ്റർക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു. കോക്‌സ് ലൈനിൽ നിന്ന് പുറത്ത് കളിക്കാൻ ശ്രമിച്ചെങ്കിലും അത് ഒരു എഡ്ജ് ആയി വിക്കറ്റ്‌കീപ്പറുടെ കൈയിൽ അവസാനിക്കുകയായിരുന്നു.

വെസ്റ്റ് ഇന്ത്യൻ താരങ്ങളെല്ലാം ആഹ്ലാദത്തിൽ ആഘോഷിച്ചപ്പോൾ ജോസഫിന് തൻ്റെ ക്യാപ്റ്റനോട് അപ്പോഴും കലിപ്പിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ സഹ പേസർ ജെയ്ഡൻ സീൽസ് മുഖത്ത് ഒരു ടവൽ തടവി ശാന്തനാക്കാൻ പോലും ശ്രമിച്ചെങ്കിലും ജോസഫ് ചെവിക്കൊണ്ടില്ല. ആ ദേഷ്യത്തിൽ തന്നെ തന്റെ ഓവർ പൂർത്തിയാക്കിയ താരം പുറത്തേക്ക് നടന്നു. എന്തായാലും ഒരു ഓവർ കഴിഞ്ഞതിന് ശേഷം താരം തിരികെ എത്തുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Latest Stories

'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു, രണ്ട് ഭീകരർ പിടിയിൽ; ഭീകരർക്ക് ഐഎസ് ബന്ധം