ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, സൂപ്പര്‍ താരത്തിന് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും

ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇന്ത്യയെ വലച്ച് സൂപ്പര്‍ പേസറുടെ പരിക്ക്. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരിലുള്ള ദീപക് ചാഹറിനാണ് പരിക്കേറ്റിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 കളിച്ച താരം ഏകദിന പരമ്പരക്കുള്ള ടീമിലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തിനായി തയാറെടുക്കവേയാണ് താരത്തെ പരിക്ക് കീഴടക്കിയിരിക്കുന്നത്.

പുറംവേദനയെ തുടര്‍ന്നാണ് താരം പരമ്പരയില്‍നിന്ന് പിന്മാറിയിരിക്കുന്നത്. ‘ഗുരുതരമായ പ്രശ്നങ്ങളല്ല. എന്നാല്‍ ലോകകപ്പിന് പ്രാധാന്യം നല്‍കേണ്ടതിനാലാണ് അവനോട് എന്‍സിഎയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ അവനുണ്ടാവില്ല. ഷമിക്കും ദീപക്കിനും ടീമില്‍ ഇടം ലഭിക്കാന്‍ ഫിറ്റ്നസ് ടെസ്റ്റ് പാസാവേണ്ടതായുണ്ട്. രണ്ട് പേരും ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ 13ാം തീയ്യതി ഓസ്ട്രേലിയയിലേക്ക് പോകും’ ബിസിസിഐ വൃത്തം പറഞ്ഞു.

നിലവില്‍ മുഹമ്മദ് ഷമിയോടൊപ്പം ദീപക്കിനോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12ാം തീയ്യതിയാണ് ഇരുവരുടേയും ഫിറ്റ്നസ് ടെസ്റ്റ്. ഇതിന്റെ അടിസ്ഥാനത്തിലാവും ഇരുവരുടെയും ടി20 ലോകകപ്പിലെ സാധ്യതകളടക്കം വ്യക്തമാവുന്നത്.

മുഹമ്മദ് ഷമിക്കാണ് ഇന്ത്യ ബുംറയുടെ പകരക്കാരനായി മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ ഷമിയും ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിടുന്നു എന്നത് വെല്ലുവിളിയാണ്. ഇവര്‍ രണ്ട് പേരും ഫിറ്റല്ലെങ്കില്‍ ഇന്ത്യയ്ക്ക് മുഹമ്മദ് സിറാജിനെ ലോകകപ്പ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നിലവില്‍ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്