ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

എംഎസ് ധോണിക്ക് നിരവധി ആരാധകരുണ്ട്. അതിൽ സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾ മാത്രമല്ല ലോക പ്രശസ്തരായ ക്രിക്കറ്റ് താരങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു. ധോണിയുടെ ഐതിഹാസിക കരിയർ ഇന്ത്യൻ, അന്തർദേശീയ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റൻ കെ എൽ രാഹുലാണ് ധോണിയുടെ അത്തരത്തിലുള്ള ഒരു ആരാധകൻ ആണ്.

ഇന്ന് ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസിനെതിരായ എൽഎസ്ജിയുടെ മത്സരത്തിന് മുന്നോടിയായി, രാഹുൽ ധോണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു പറയുക ആയിരുന്നു. താരം ധോണിയെ എത്രത്തോളം ആരാധിക്കുന്നു എന്നത് രാഹുൽ പറഞ്ഞ വാക്കുകളിലൂടെ വ്യക്തമായി മനസിലാകും.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ :

ഐപിഎൽ ആരംഭിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ചെറുപ്പക്കാർ ആയിരുന്നു, ഇത് എന്തൊരു വലിയ പ്ലാറ്റ്‌ഫോമാണ്, എന്ത് വലിയ സ്കെയിൽ ക്രിക്കറ്റ് ആണ്, ആളുകൾ അതിന് എത്രമാത്രം സ്‌നേഹം നൽകുന്നു, ഐപിഎൽ എത്രമാത്രം വിനോദമാണ്, അവർ അത് എത്രമാത്രം ആസ്വദിക്കുന്നു. അതാണ് നിങ്ങളെ ഐപിഎല്ലിൽ കളിക്കാൻ പ്രേരിപ്പിക്കുന്നത്.

“എന്നാൽ കളിക്കാൻ തുടങ്ങിയ ശേഷം ഞാൻ ഞാൻ മറ്റ് ടീമുകളെ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ എംഎസ് ധോണിയെ നോക്കാറുണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ തൊപ്പിയിൽ നമ്പർ 1 എഴുതിയത് കണ്ടു. അതായത് സിഎസ്‌കെയുടെ ആദ്യ കളിക്കാരൻ. അതിനാൽ ഞങ്ങളുടെ ബാച്ചിലെ ക്രിക്കറ്റ് താരങ്ങൾ, ഒരു ടീമിലെ ആദ്യ കളിക്കാരനാകാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കില്ലെന്ന് ഞങ്ങൾ എപ്പോഴും കരുതിയിരുന്നു. അങ്ങനെ ഐപിഎല്ലിൽ ലഖ്‌നൗ ടീം വന്നപ്പോൾ, അവർക്ക് വേണ്ടി കളിക്കാൻ എനിക്ക് താൽപ്പര്യമുണ്ടോ, ടീമിൻ്റെ ക്യാപ്റ്റൻ എന്ന് ചോദിച്ച് അവർ എന്നെ വിളിച്ചപ്പോൾ, എന്റെ ആഗ്രഹം ധോണിയെ പോലെ തൊപ്പിയിൽ നമ്പർ 1 എന്ന് വേണം എന്നായിരുന്നു. ലഖ്‌നൗവിന് വേണ്ടി അവരുടെ ഭാഗമാകുന്ന ആദ്യ കളിക്കാരൻ ഞാൻ ആകുമെന്നത് ഉറപ്പായിരുന്നു.” രാഹുൽ കൂട്ടിച്ചേർത്തു.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ഈ സീസണിലെ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.
ബാറ്റ്‌സ്മാൻ എന്ന നിലയിലും കളിക്കളത്തിൽ ലീഡർ എന്ന നിലയിലും രാഹുലിൻ്റെ അനുഭവസമ്പത്തും നേതൃപാടവവും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വിലമതിക്കാനാവാത്തതാണ്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍