IPL 2025: സച്ചിൻ 35 വർഷം മുമ്പ് കാണിച്ച മാസ് ഒരു പയ്യൻ അതെ രീതിയിൽ ആവർത്തിച്ചു, അവൻ ഇന്ത്യൻ ടീമിൽ കളിക്കാൻ പോകുന്നു; യുവതാരത്തെ പുകഴ്ത്തി നവ്‌ജ്യോത് സിംഗ് സിദ്ധു

പ്രിയാൻഷ് ആര്യ എന്ന പഞ്ചാബ് കിങ്‌സ് താരമാണ് ഇപ്പോൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 39 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ 24 കാരൻ താരം ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി. യൂസഫ് പത്താനാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 2010 ൽ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തുകളിൽ നിന്നാണ് തരാം സെഞ്ച്വറി നേടിയത്. പുറത്താകുമ്പോൾ ആര്യ 42 പന്തിൽ നിന്ന് 7 ഫോറുകളും 9 സിക്സറുകളും ഉൾപ്പെടെ 103 റൺസ് നേടിയിരുന്നു.

കളിയുടെ ഒരു ഘട്ടത്തിൽ 100 – 5 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ പ്രിയാൻഷ് ആര്യയുടെ തകർപ്പൻ മികവാണ് രക്ഷിച്ചത്. ഓപ്പണറായി ക്രീസിൽ എത്തി ഓരോ സഹതാരങ്ങളും മാറി മാറി വരുമ്പോൾ പോലും ആറ്റിട്യൂട് വീടാതെ ഒരേ താളത്തിൽ കളിച്ച ഇന്നിങ്സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മാറിയിരിക്കുന്നു. 150 റൺ പോലും സ്വപ്നം ആയിരുന്ന ടീമിനെ 200 നടത്തിയത് താരത്തിന്റെ ഈ മിന്നൽ ആക്രമണമാണ്. മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജ്യോത് സിംഗ് സിദ്ധു പ്രിയാൻഷിനെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്തു.

“ഞാൻ 30-35 വർഷം ക്രിക്കറ്റ് കളിക്കളത്തിൽ ചെലവഴിച്ചു, ഇപ്പോൾ ഞാൻ ഒരു കമന്റേറ്ററായി പ്രവർത്തിക്കുന്നു, സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ചെറുപ്പകാലത്ത് ഇത്ര മികച്ച ഒരു ഇന്നിംഗ്സ് ഞാൻ കണ്ടിരുന്നില്ല. പ്രിയയാൻഷ് ആര്യ കളിച്ച ഇന്നിംഗ്സ് കണ്ടപ്പോൾ പഴയ വൈബ് തോന്നുന്നു. ആര്യ പക്വതയുള്ള ഒരു ഇന്നിംഗ്സ് കളിച്ചു, പക്ഷേ വിക്കറ്റ് അവസാനം അവൻ വലിച്ചെറിഞ്ഞത് മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല.”

“യുവത്വത്തിന്റെ ഊർജ്ജമുള്ള ഒരു യുവ കളിക്കാരൻ ആയ അവൻ എല്ലാവരെയും ആകർഷിച്ചു. അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കുമെന്ന് എനിക്ക് എഴുതി നൽകാൻ കഴിയും. ശ്രേയസ് അയ്യർ നേരത്തെ പുറത്തായിട്ടും ആര്യ നിർത്തിയില്ല, ഷോട്ടുകൾ അടിച്ചുകൊണ്ടിരുന്നു,” സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ