കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണം; രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല, ഒരാൾക്ക് ഒരു പദവിയാണ് ഉചിതം: സണ്ണി ജോസഫ്.
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രണ്ട് ഉത്തരവാദിത്തങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഒരാൾക്ക് ഒരു പദവിയാണ് ഉചിതം എന്നും മന്ത്രി പറഞ്ഞു.
എന്നാൽ എംപി, എംഎൽഎ പദവികൾ കൈകാര്യം ചെയ്യുന്നു എന്നത് പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിന് തടസ്സമല്ല. ഒരാൾക്ക് ഒരു പദവി എന്നതിൽ ഹാർഡ് ആൻഡ് ഫാസ്റ്റ് റൂൾ ഇല്ല. പുനസംഘടന നടപ്പിലാകും വരെയുള്ള പാർട്ടി ഏകോപനത്തിന് തടസ്സങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന