Saturday, 12 September 2026
‘Honest storytelling is a powerful means of change
10:05:59 AM IST
Health

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

SHARE

കോഴിക്കോട് നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച 54കാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണില്‍ മാത്രം നാല്‍പതിലേറെ കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗം പകരാം.

s
ന്യൂസ് ഡെസ്ക്
View all posts →