Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:25:25 PM IST
Kerala

‘ചോദ്യപേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനം’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

SHARE

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ എംപിയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ രോഷം സ്വാഭാവികമാണെന്നും ചോദ്യപേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനമാണെന്നും ശശി തരൂർ കത്തിൽ പറയുന്നു. അതേസമയം സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്നും ശശി തരൂർ അഭ്യർത്ഥിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിക്കാത്തതിൽ വിമർശനം ശക്തമായിരുന്നു.

രാജ്യത്തിന്റെ മനസ്സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കി എന്നും ശശി തരൂർപറയുന്നു. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആഴത്തിൽ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്ന് സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് തരൂർ വ്യക്തമാക്കി. രാജ്യത്തിന്റെ ദീർഘമായ പാതയിൽ ഇന്ത്യയ്ക്ക് സോനത്തിന്റെ ശബ്ദം ആവശ്യമാണ് എന്നും ശശി തരൂർ പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിൽ , വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കും. കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾ സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും ഈ വഞ്ചനയ്‌ക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തെ യുവാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണെന്നും ശശി തരൂർ പറഞ്ഞു.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →