സഞ്ജു അത്ര പോര, 2027 ഏകദിന ലോകകപ്പില്‍ ഓപ്പണറായി വേണ്ട; സ്ഥിരതയുടെ ചെറിയ പ്രശ്നം അവനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം
2027 ഏകദിന ലോകകപ്പില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബാക്അപ് ഓപ്പണറായി പരിഗണിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. സഞ്ജുവിന്റെ കാര്യത്തില്‍ സ്ഥിരത ഒരു പ്രശ്നമാണെന്നും താരം ട്വന്റി20യില്‍ മാത്രം കളിക്കുന്നതാണ് നല്ലതെന്നും ദൂരദര്‍ശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ’യില്‍ വസിം ജാഫര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ഏകദിന പദ്ധതികളില്‍ സഞ്ജു സാംസണ് ഒരു ബാക്അപ് ഓപ്പണറായി അനുയോജ്യനാണോ എന്നതിനെക്കുറിച്ച് പറയുമ്പോള്‍ സഞ്ജു അത്ര പോരെന്ന അഭിപ്രായമാണ് വസിം ജാഫറിനുള്ളത്. ഏകദിന ഫോര്‍മാറ്റില്‍ മിഡില്‍ ഓവറുകളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്ഥിരതയും പരമ്പരാഗതമായ കളിശൈലിയും ആവശ്യമാണെന്ന് വസിം ജാഫര്‍ പറഞ്ഞു. സഞ്ജുവിന് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള അസാധാരണ ശേഷിയുണ്ടെങ്കിലും ഏകദിന ഫോര്‍മാറ്റിന്റെ ദൈര്‍ഘ്യത്തിനും സാങ്കേതിക ആവശ്യങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യരായ മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാണെന്ന് കൂടി ജാഫര്‍ ചൂണ്ടിക്കാണിച്ചു.
സഞ്ജു തന്റെ അവസാന ഏകദിനത്തില്‍ ഒരു സെഞ്ചറി നേടിയിട്ടുണ്ട്, ധാരാളം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരത എപ്പോഴും അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നു. സഞ്ജു സാംസണേക്കാള്‍ മികച്ച ചില ഓപ്ഷനുകള്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജുവിനെ ട്വന്റി20 ക്രിക്കറ്റ് മാത്രം കളിക്കാന്‍ അനുവദിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”
സഞ്ജുവിന്റെ പ്രകടനത്തില്‍ സ്ഥിരതയുടെ ചെറിയൊരു പ്രശ്നമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ചൂണ്ടിക്കാട്ടിയ വസിം ജാഫര്‍ ഏകദിന ക്രിക്കറ്റില്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ളതുകൊണ്ട് തന്നെ കുറച്ചുകൂടി സ്ഥിരത ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന