Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:14 PM IST
World

‘ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും’; കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.

ന്യൂസ് ഡെസ്ക് 25 August 2026, 10:42 am
SHARE

ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് വാർത്താസമ്മേളനത്തിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരായ പുതിയ ഉപരോധ നടപടികൾക്ക് ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് അമേരിക്ക പേരിട്ടിരിക്കുന്നത്.

ഇറാനുമായി ഇടപാടുകൾ നടത്തരുതെന്ന് വിവിധ രാഷ്ട്രനേതാക്കളോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ആവശ്യപ്പെടുമെന്നും ബെസന്റ് പറഞ്ഞു. അമേരിക്കയുടെ ഉപരോധ നടപടികളിൽ നിന്ന് ആരും ഒഴിവാകില്ലെന്നും ഇറാനുമായി ഇടപാട് നടത്തുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെ സമാധാന ചർച്ചകളിലേക്ക് സഹകരിപ്പിക്കുന്നതിനായി സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നീക്കം. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ തടയുന്നതിലൂടെ രാജ്യത്തിനുമേൽ സമ്മർദ്ദം വർധിപ്പിക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →