കുരുന്നുകളിലെ പ്രതിഭ കണ്ടെത്താന്‍ ‘റോട്ടറി വെയിവ്സ് 2026’; റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ലോര്‍ഡ്സ്, എടപ്പള്ളി കാമ്പ്യന് സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജൂനിയര്‍ ടാലന്റ് ഹണ്ടിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
പ്രീ-സ്കൂള്‍, കിന്റര്ഗാര്ട്ടന്, പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ലോര്‍ഡ്സ്, എടപ്പള്ളി കാമ്പ്യന് സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജൂനിയര്‍ ടാലന്റ് ഹണ്ട് ‘റോട്ടറി വെയിവ്സ് 2026 – 27’ ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2026 ജൂലൈ 11, 18 (ശനിയാഴ്ചകളില്‍) തീയതികളില്‍ രാവിലെ 9 മണി മുതല്‍ എടപ്പള്ളി കാമ്പ്യന് സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുക. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന ഈ മത്സരങ്ങള്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്:
ജൂലൈ 11, 2026: കളറിംഗ് (ക്രയോണ്‍സ്), ഡ്രോയിംഗ്, പെയിന്റിംഗ്, കൈയക്ഷര മത്സരങ്ങള്‍.
ജൂലൈ 18, 2026: സാംസ്കാരിക മത്സരങ്ങള്‍ (സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്, ഇംഗ്ലീഷ് റീഡിംഗ്, ബെസ്റ്റ് ബേബി കോണ്ടെസ്റ്റ്, റോട്ടറി പ്രിന്‍സ് & പ്രിന്‍സസ് മത്സരങ്ങള്‍).
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി, ജൂലൈ 8 വെള്ളിയാഴ്ച ആണ്. ഒരു മത്സരത്തിന് ഒരാള്‍ക്ക് 100 രൂപ എന്നതാണ് രജിസ്ട്രേഷന് ഫീസ്.് ‘The Rotary Lords Foundation’ എന്ന പേരില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഇളമക്കര ശാഖയിലെ 022721010000004 (IFSC: UBIN0902276) എന്ന അക്കൗണ്ടിലേക്കാണ് രജിസ്ട്രേഷന് ഫീസ അടക്കേണ്ടത്.
മത്സരദിവസം രാവിലെ 8:00 മണിക്ക് മുന്‍പായി കാമ്പ്യന് സ്കൂളിലെ രജിസ്ട്രേഷന് കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നതടക്കം മല്‍സരാര്‍ത്ഥികള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒരു കുട്ടിക്ക് പരമാവധി 6 ഇനങ്ങളില്‍ മത്സരിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോം ധരിക്കാന്‍ പാടുള്ളതല്ല. കാമ്പ്യന് സ്കൂള്‍ കാമ്പസ് പ്ലാസ്റ്റിക് വിമുക്തമാണ്, അതിനാല്‍ മല്‍സരാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂള്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 18-ന് വേദിയില്‍ വെച്ചാണ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും:
ഫോണ്‍: 8301997613 (രാവിലെ 8:30 – വൈകുന്നേരം 3:30) | 8590197472 (വൈകുന്നേരം 3:30 – 6:30)
ഇമെയില്‍: rotarylords@gmail.com
ഭാരവാഹികള്‍: റോട്ടേറിയന്‍ അഡ്വ. അനിത മത്തായി muthirenthy (പ്രസിഡന്റ്), റോട്ടേറിയന്‍ നാന്‍സി ജോണ്സണ് (സെക്രട്ടറി), റോട്ടേറിയന്‍ പോള്‍ പാനികുളം (ചെയര്മാന്, യൂത്ത് സര്‍വീസ്).
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു