രോഹിത് വിരമിക്കില്ല, ലോർഡ്‌സിൽ തകർപ്പൻ സെഞ്ചുറി നേടി അവൻ തിരിച്ച് വരും: പാർഥിവ് പട്ടേൽ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര കരിയറിൽ നിന്നും പൂർണ്ണമായി വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, താരത്തിന് ശക്തമായ പിന്തുണയുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.
ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന കരിയറിലെ അവസാന മത്സരത്തിൽ വിമർശകരുടെ വായടപ്പിക്കുന്ന ഒരു തകർപ്പൻ സെഞ്ചുറിയോടെ രോഹിത് മടങ്ങിയെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് പാർഥിവ് പട്ടേൽ പറഞ്ഞു. വരാനിരിക്കുന്ന 2027 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളിൽ രോഹിത് ശർമ്മ ഭാഗമല്ലെന്ന് സെലക്ടർമാർ അദ്ദേഹത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഇതോടെയാണ് ലോർഡ്സിലെ മത്സരം താരത്തിന്റെ അവസാന ഏകദിനമായി മാറിയേക്കുമെന്ന വാർത്തകൾ ശക്തമായത്. രോഹിത് ഇതിനകം തന്നെ ടെസ്റ്റ്, ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ