കോഹ്‌ലിക്കും റൂട്ടിനുമുള്ള അതേ ക്ലാസ് മികവാണ് രോഹിത് ശർമ്മയ്ക്കുമുള്ളത്: അനിൽ കുംബ്ലെ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര കരിയറിൽ നിന്നും പൂർണ്ണമായി വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.
രോഹിത്തിന്റെ ബാറ്റിങ് ശൈലിയെ ഇംഗ്ലണ്ട് താരം ജോ റൂട്ട്, വിരാട് കോഹ്‌ലി എന്നിവരുമായി താരതമ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. യാതൊരുവിധ ആയാസവുമില്ലാതെ റൺസ് കണ്ടെത്താൻ കഴിയുന്നു എന്നതാണ് റൂട്ട്, കോഹ്‌ലി, രോഹിത് എന്നിവരുടെ വിജയരഹസ്യം. പന്ത് മുൻകൂട്ടി പ്രവചിക്കാതെ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുന്നവരാണ് ഇവർ. കളിയിൽ വലിയ റിസ്ക് എടുക്കാതെ തന്നെ ടീമിന് വലിയ നേട്ടങ്ങൾ സമ്മാനിക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.
ഇത്തരത്തിലുള്ള മികച്ച ക്ലാസും കളി മികവുമുള്ള താരങ്ങൾ ടീമിലുണ്ടാകുന്നത് മുഴുവൻ ടീം അംഗങ്ങളുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അനിൽ കുംബ്ലെ വിലയിരുത്തി. ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഒരു വലിയ പ്രകടനത്തോടെ കരിയർ അവസാനിപ്പിക്കാൻ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം രോഹിത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ