വീട്ടുകാർ പണം നൽകാത്തതിന് പ്രതികാരം; യുവാവ് സ്വന്തം വീടിന് തീയിട്ടു, മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
ന്യൂസ് ഡെസ്ക്
14 July 2026, 5:06 pm
കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു. ഇടയ്ക്കിടെ മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരിൽ പണം വാങ്ങാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു. ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു. ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →