രോഹിത് ശർമ്മ വിരമിക്കുമെന്നുള്ള വാർത്ത തെറ്റാണ്, അദ്ദേഹത്തെ ഒഴിവാക്കിയാൽ നഷ്ട്ടം ഇന്ത്യക്കാണ്: ബിസിസിഐ സെക്രട്ടറി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന വാർത്തകൾ ബിസിസിഐ ഔദ്യോഗികമായി തള്ളി. ലോർഡ്സിൽ നടക്കാനിരിക്കുന്ന പരമ്പര നിർണ്ണായകമായ മൂന്നാം ഏകദിനം രോഹിത് ശർമ്മയുടെ കരിയറിലെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി.
ഈ മത്സരം രോഹിത്തിന്റെ അവസാന ഏകദിനമായിരിക്കുമെന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ തോതിൽ പ്രചരിച്ച ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ബിസിസിഐയുടെ ഈ നിർണ്ണായക വിശദീകരണം. മുപ്പത്തൊൻപതുകാരനായ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രാജ്യത്തിനായി ഏകദിന ഫോർമാറ്റിൽ കളി തുടരുമെന്ന് സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞു.
രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും, ഇന്ന് ലോർഡ്സിൽ നടക്കുന്നത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിലുള്ള യാതൊരുവിധ ചർച്ചകളും ബോർഡിൽ നടന്നിട്ടില്ലെന്നും ദേവാജിത് സൈകിയ പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
രോഹിത് നിലവിൽ ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണെന്നും അദ്ദേഹം കളി തുടരുമെന്നും വ്യക്തമാക്കിയതോടെ വിരമിക്കൽ വിവാദങ്ങൾക്ക് താൽക്കാലികമായി വിരാമമായിരിക്കുകയാണ്. വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെ കളിക്കാനുള്ള ആഗ്രഹം രോഹിത് ശർമ്മ മുൻപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 11, 26 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതാണ് വിരമിക്കൽ ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ടത്.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന