Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:54 PM IST
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; തൃശ്ശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്

SHARE

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതിവരെ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത. തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 17 മുതൽ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19-ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും മഞ്ഞ അലർട്ടാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →