Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:41 PM IST
Celebrity Talk

‘ബിഗ് ബോസിൽ പോകാൻ താത്പര്യമുണ്ട്, പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക’: രാഹുൽ ഈശ്വർ

SHARE

ബിഗ് ബോസിൽ മൽസരിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും അത് വിനിയോഗിക്കുമെന്നും പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും താൻ പ്രധാനമായും സംസാരിക്കുകയെന്നും രാഹുൽ ഈശ്വർ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഈശ്വർ.

‘ബിഗ് ബോസ് എനിക്ക് വലിയ താൽപര്യമുള്ള ഒരു കാര്യമാണ്. ബിഗ് ബോസിൽ വിളിച്ചാൽ തീർച്ചയായും പോകണം എന്ന് ആഗ്രഹമുണ്ട്. ബിഗ് ബോസിൽ ഇത്തവണ ഞാൻ പോകുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ബിഗ് ബോസ് തീർച്ചയായും വലിയൊരു സ്പേസ് ആണ്. ഞാൻ ‘ബിഗ് ബോസിൽ പോകുകയാണെങ്കിൽ പുരുഷ ആക്ടിവിസമായിരിക്കും ഏറ്റവുമധികം ഹൈലൈറ്റ് ചെയ്യുക’ രാഹുൽ പറയുന്നു.

ബിഗ്ബോസ് പോലെ വലിയൊരു പ്ലാറ്റ്ഫോമിൽ ഈ പുരുഷാവകാശ പ്രശ്നങ്ങളൊക്കെ ഉന്നയിക്കാൻ സാധിച്ചാൽ അത്തരമൊരു അവസരം വിനിയോഗിക്കുന്നതിൽ‌ എനിക്ക് സന്തോഷമായിരിക്കും. എനിക്ക് ബിഗ് ബോസ് വളരെ ഇഷ്ടവുമാണ്’ എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →