‘ആവേശം അലതല്ലും പുന്നമട’; ജലരാജാവിനെ തേടി ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടം
ന്യൂസ് ഡെസ്ക്
22 August 2026, 4:00 pm
72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലിൽ ആവേശത്തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവരും ഉദ്ഘാടന വേദിയിലെത്തി. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി.
പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ആവേശം വാനോളമുയർത്തി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് ഉടൻ തുടക്കമാകും. പുന്നമട കായൽ ഇനി ജലപ്പോരിന്റെ ആവേശത്തിലേക്ക്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും
ന്യൂസ് ഡെസ്ക്
View all posts →