ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കും; ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണം: മന്ത്രി വിഷ്ണുനാഥ്
ന്യൂസ് ഡെസ്ക്
30 August 2026, 5:10 pm
ഓണം വാരാഘോഷം കൊടിയിറങ്ങുന്ന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് വ്യക്തമാക്കി.
വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ഒഴിവാക്കിയിരുന്നു. എന്നാൽ പാർലമെന്‍റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ ആലപിക്കാതിരിക്കാനാകില്ല എന്നാണ് ഓണം ഘോഷയാത്രയിൽ സർക്കാർ വ്യക്തമാക്കുന്നത്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →