രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം; സിജെപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്
ന്യൂസ് ഡെസ്ക്
20 July 2026, 3:00 pm
ഡൽഹിയിൽ സിജെപി നടത്തിയ മാർച്ചിനിടെ സംഘർഷം രൂക്ഷമായി. സുരക്ഷയുടെ ഭാഗമായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് പ്രവർത്തകർ മറികടന്നു. പാർലമെന്റിന് തൊട്ടടുത്ത പ്രദേശത്തേക്ക് പ്രവർത്തകർ എത്തിയതായാണ് വിവരം. ഇതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് പലതവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമെ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും മറികടക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സിജെപി പ്രവർത്തകർ അറിയിച്ചു. ശക്തമായ മഴയുണ്ടായിട്ടും പ്രവർത്തകർ സമരം തുടരുകയാണ്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →