‘പ്രിയദർശിനി’ ജീവിതം വഴിമുട്ടിച്ചു, 700 ബസുകൾ ഓട്ടം നിർത്തി; നാളെ ഗതാഗതമന്ത്രിയെ കാണാൻ ഒരുങ്ങി സ്വകാര്യ ബസുടമകൾ
യുഡിഎഫ് സർക്കാരിൻ്റെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയായ പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ. തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രമാണെന്നും ഉടമകൾ പറഞ്ഞു.
ശമ്പളം നൽകാൻ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികൾ ഇല്ലാത്തതിനാലും സർവീസ് മുടങ്ങുകയാണ്. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്നും ബസുടമകൾ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ ഗതാഗതി മന്ത്രിയെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്.
നിരക്ക് വർദ്ധനവ്, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധനവ് തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ് സർവീസ് നിർത്തി വച്ച് സമരം നടത്തുമെന്നും സ്വകാര്യബസുടമകളുടെ പ്രതിനിധി ഗോപിനാഥൻ്റെ മുന്നറിയിപ് നൽകി.
‘മഞ്ജു വാര്യരുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, സനൽ കുമാറിന്റെ നീക്കത്തിനെതിരെ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം’; വി ശിവൻകുട്ടി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം, പാളയം സന്തോഷിനെ ഒഴിവാക്കി