‘എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും, നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ
മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി.
ഇന്ന് എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത്തരം വിഷയങ്ങൾ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. വിഷയത്തിൽ ഇപി ജയരാജൻ എന്ത് പറഞ്ഞു എന്ന് അറിഞ്ഞില്ലെന്നും ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എം ഡി സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ദിവ്യയെ മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണെന്നും എ കെ ബാലൻ പറഞ്ഞു.
‘ഞങ്ങളുടെ ആരുടെയും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവ് വീണയ്ക്കുണ്ട്’; ഒന്നും ഒളിച്ചുവെച്ച് അവർ സ്ഥാപനം തുടങ്ങിയിട്ടില്ല : മുഹമ്മദ് റിയാസ്
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം