Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:42 PM IST
Kerala

‘എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ്’; സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ

ന്യൂസ് ഡെസ്ക് 29 August 2026, 5:34 pm
SHARE

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്നും എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ ആണെന്നും പ്രതിപക്ഷ നേതാവ് പിണറായി വജയൻ . പയ്യന്നൂരിലെ മാത്തിൽ നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴ്പ്പെടുകയാണ് സർക്കാർ. പി എം ശ്രീ നടപ്പാക്കാൻ ഉള്ള തത്രപ്പാടിലാണ്. അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ കളയും എന്ന് പറഞ്ഞവരാണ് ഇപ്പോൾ ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ട നടപടികൾ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഉന്നത വിദ്യാഭ്യാസരംഗത്ത് തോന്നിയതുപോലെ കാര്യങ്ങൾ ചെയ്യുന്നു. ഗവർണർക്കെതിരെ സർക്കാർ ശബ്ദിക്കുന്നില്ല. രണ്ടാം എൽഡിഎഫ് സർക്കാർ വന്നപ്പോൾ എല്ലാ വിഷയത്തെയും എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വലതുപക്ഷ മാധ്യമങ്ങൾ ഇടതുപക്ഷ വിരോധം കൊണ്ടുനടക്കുന്നു. അവരെല്ലാം ഈ വഴിക്ക് കാര്യങ്ങൾ നീക്കി. എങ്ങനെ സർക്കാരിനെ എതിർക്കണം എന്നാണ് ഇവർ നോക്കിയത്. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതു പക്ഷ മാധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →