Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:28 PM IST
Kerala

‘ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു, അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ല’; അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ

ന്യൂസ് ഡെസ്ക് 31 August 2026, 6:54 pm
SHARE

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ചതിൽ അനാസ്ഥയെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കട്ടിലിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഈ മാസം 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 29ന് കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്നും അവശനിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റുകയോ വിദഗ്ധ ചികിത്സ നൽകുകയോ ചെയ്തില്ലെന്നും മകൻ ആരോപിച്ചു. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ വീഴ്ച ഒഴിവാക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

അതേസമയം, രോഗിയുടെ മരണത്തിൽ ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം. രോഗിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് ബന്ധുക്കൾ സമീപത്തില്ലാതിരുന്ന സമയത്താണ് വീണതെന്നും വീണ ഉടൻ ചികിത്സ നൽകിയെന്നും അധികൃതർ വ്യക്തമാക്കി. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അത്തരം കട്ടിലുകൾ ഒഴിവില്ലായിരുന്നുവെന്നും മെഡിക്കൽ കോളജ് അറിയിച്ചു. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →