എസ്‌ഐആർ-ന് ശേഷം കേരളത്തിൽ 9 ലക്ഷത്തിലേറെ വോട്ട് കുറഞ്ഞു; മലപ്പുറത്തും തളിപ്പറമ്പിലും വോട്ട് കൂടി : കെ. കെ. രാഗേഷ്
എസ്‌ഐആർ കഴിഞ്ഞപ്പോൾ തളിപ്പറമ്പിൽ മുപ്പതിനായിരത്തോളം വോട്ട് കൂടിയെന്നും ഇതിൽ ഭൂരിഭാഗവും മുസ്‌ലിം ലീഗ് കേന്ദ്രങ്ങളിലാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും വിശദീകരണ യോഗത്തിൽ കെ.കെ. രാഗേഷ് പറഞ്ഞു.
‘എസ്‌ഐആർ നടപടികളുടെ ഭാഗമായി കേരളത്തിലാകെ ഒമ്പത് ലക്ഷത്തിലേറെ വോട്ട് കുറഞ്ഞു. പക്ഷേ രണ്ട് ജില്ലകളിൽ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ രണ്ട് ലക്ഷത്തോളം വോട്ടുകൾ വർധിച്ചു. വർധിച്ചു. രണ്ടാമത് വർധിച്ചത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ 56,000 വോട്ടാണ് വർധിച്ചത്. ഒരു മണ്ഡലം മാത്രമെടുത്ത് പരിശോധിച്ചാൽ എസ്‌ഐആർ നടപടികളുടെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ട് വർധിച്ച മണ്ഡലമാണ് തളിപ്പറമ്പ് മണ്ഡലം. ഏതാണ്ട് പത്തുമുപ്പതിനായിരം വോട്ട് തളിപ്പറമ്പിൽ വർധിച്ചു.’ എന്നും കെ.കെ. രാഗേഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന