Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:27 PM IST
National

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ തിരിച്ചുപിടിക്കാനാക്കുന്നത് ഒരു ശതമാനം മാത്രം, കാരണം സങ്കീർണവും ആധുനികവുമായ രീതികൾ: ചീഫ് ജസ്റ്റിസ്

ന്യൂസ് ഡെസ്ക് 31 August 2026, 5:21 pm
SHARE

ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഉൾപ്പെടുന്ന തുകയുടെ ഒരുശതമാനം മാത്രമാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചുപിടിക്കാനാക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വെളുപ്പിക്കുന്ന ഓരോ നൂറു രൂപയിലും ഒരു രൂപ മാത്രമാണ് വീണ്ടെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക കുറ്റവാളികൾ ഉപയോഗിക്കുന്ന സങ്കീർണവും ആധുനികവുമായ രീതികളാണ് ഇതിന് കാരണമെന്നും കേംബ്രിഡ്ജിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള 43-ാമത് അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകവേ അദ്ദേഹം പറഞ്ഞു.

ഒരു വർഷം ആഗോളതലത്തിൽ വെളുപ്പിക്കുന്ന കള്ളപ്പണം കൊണ്ട് ഭൂമിയിലുള്ള എണ്ണൂറ് കോടിയോളം വരുന്ന ജനങ്ങളിൽ ഓരോരുത്തർക്കും ഒരു ലാപ്ടോപ്പ് വീതം വാങ്ങിനൽകാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാലും ലോകത്തെ ഖജനാവുകളിൽ വലിയൊരു തുക ബാക്കികാണും. ഇത്രയധികം കള്ളപ്പണ ഒഴുക്കുണ്ടായിട്ടും അതിൽ ഒരു ശതമാനം മാത്രമാണ് പ്രായോഗികമായി തിരിച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →