സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചു
ന്യൂസ് ഡെസ്ക്
15 August 2026, 10:33 am
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് അനുവദിച്ച് സർക്കാർ. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്ത. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17 മുതൽ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചു. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് ഓണം അഡ്വാൻസായി ലഭിക്കുക.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →