ഗാസയിലേക്ക് സഹായമെത്തിച്ചു; യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചു; അനുവാദം കൂടാതെ ആരെയും പ്രവേശിപ്പിക്കില്ലെന്ന് ഇസ്രയേല്‍; ക്രൂരതയെന്ന് ലോകം

ഗാസയിലേക്ക് സഹായമെത്തിച്ച യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി പോയ യുനിസെഫിന്റെ വാഹനവ്യൂഹമാണ് ആക്രമിച്ചത്. വാഹനപരിശോധനയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് യുനിസെഫ് വക്താവ് ടെസ്സ് ഇന്‍ഗ്രാം പറഞ്ഞു.

യുനിസെഫ് ദൗത്യത്തെക്കുറിച്ച് ഇസ്രയേല്‍ അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും വെടിവയ്പിനുശേഷവും വാഹനവ്യൂഹം കടത്തിവിട്ടില്ലെന്നും ടെസ്സ് പറഞ്ഞു. നേരത്തെ, വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്ല്യുസികെ) വാഹനവും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതില്‍ പ്രതികരണവുമായി ഇസ്രയേല്‍ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ യുദ്ധമുഖത്തേക്ക് എത്തിയതെന്നും രേഖകളില്ലാതെ പോര്‍മുഖത്തേക്ക് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.

മധ്യ ഗാസയിലെ നുസെയ്റത്തിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. 24 മണിക്കൂറില്‍ 63 പേര്‍കൂടി കൊല്ലപ്പെട്ടതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 33,545 ആയി.

Latest Stories

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'

'ബിജെപിക്ക് ഇരട്ടത്താപ്പ്, ക്രൈസ്തവപീഡനങ്ങൾ അരുതെന്നുപറയാതെയാണ് കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയത്'; കത്തോലിക്കാസഭയുടെ മുഖപത്രം

IND vs ENG: ഗില്ലിന് ടീം ഇന്ത്യയോടുള്ള പ്രതിബദ്ധതയെ സംശയിച്ച് സഞ്ജയ് മഞ്ജരേക്കർ

IND vs ENG: “നിങ്ങൾക്ക് ബുംറ, സിറാജ്, ആകാശ്, ജഡേജ എന്നിവരുണ്ട്, പക്ഷേ...”; ഇന്ത്യൻ ടീമിലെ ഏറ്റവും ആണ്ടർറേറ്റഡായ ടെസ്റ്റ് ബോളറെ തിരഞ്ഞെടുത്ത് പൂജാര

സൂപ്പർമാൻ താരം വാങ്ങിയത് മോഹൻലാലിനേക്കാൾ കുറഞ്ഞ പ്രതിഫലം, കാരണം തിരക്കി ആരാധകർ

ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

IND VS ENG: 'അവന്മാരുടെ വിക്കറ്റുകൾ പുഷ്പം പോലെ ഞങ്ങളുടെ പിള്ളേർ വീഴ്ത്തും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് സഹ പരിശീലകൻ

IND VS ENG: ഗിൽ ഇത്രയും ഷോ കാണിക്കേണ്ട ആവശ്യമില്ല, കളിക്കളത്തിൽ വെച്ച് അവനും ആ ഒരു കാര്യം ചെയ്തിട്ടുണ്ട്: ടിം സൗത്തി