ഉറ്റസുഹൃത്തിനെ പിണക്കാതെ ഇന്ത്യ; ഐക്യരാഷ്ട്ര സഭയിലെ യുക്രൈന് അനുകൂലമായ പ്രമേയത്തില്‍ നിന്നു വിട്ടുനിന്നു; ലക്ഷ്യം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കച്ചവടം

റഷ്യയെ പിണക്കാതെയും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ.
യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി കൊണ്ടുവന്ന പ്രമേയത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കാതെ മാറിനിന്നത്. യുക്രൈനില്‍ യുന്‍ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസരിച്ച് എത്രയും വേഗം സമഗ്രവും ശ്വാശ്വതവും നീതിപൂര്‍വ്വവുമായ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്നലെയാണ് യു.എന്‍ പരിഗണിച്ചത്. യുക്രൈനും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം യു.എന്‍ അംഗീകരിച്ചു.

193 അംഗ ജനറല്‍ സഭയില്‍ പ്രമേയത്തെ 141 പേര്‍ അനുകൂലിച്ചപ്പോള്‍ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വിട്ടുനിന്നു. യുക്രൈന്റെ സമാരാധികാരവും സ്വാതന്ത്ര്യവും ഐക്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും അംഗീകരിക്കണമെന്നും റഷ്യ നിരുപാധികം സൈനിക ശക്തി പിന്‍വലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഫ്രെബുവരി 24നാണ് യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചത്. പൊതുസഭയിലും രക്ഷാ സമിതിയിലും മനുഷ്യാവകാശ കൗണ്‍സിലിലുമടക്കം നിരവധി പ്രമേയങ്ങള്‍ ഇതിനകം യു.എന്നില്‍ എത്തി. ഇന്ത്യ നിലവില്‍ റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സന്ദര്‍ഭം മുതലാക്കി ഇന്ത്യ ഇന്ത്യ മറ്റു പല രാജ്യങ്ങളിലേക്കും റഷ്യയില്‍ നിന്ന് എത്തിച്ച ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയൊരു പങ്കാളിയാണ് റഷ്യ. അതിനാല്‍ തന്നെയാണ് പ്രമേയത്തില്‍ നിന്ന് സമദൂരം പ്രഖ്യാപിച്ച് മാറിനിന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു