വിറയ്ക്കുന്ന ശബ്ദത്തില്‍ ഷെയ്ഖ് ഹസീന പറയുന്നു, 'ഞങ്ങള്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് 20- 25 മിനിട്ടു കൊണ്ടാണ്, എന്റെ രാജ്യമില്ലാതെ ഞാന്‍ കടുത്ത വേദനയിലാണ്, എന്റെ വീടില്ല, എല്ലാം അവര്‍ ചാമ്പലാക്കി'

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് രാജ്യം വിട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന താനും തന്റെ സഹോദരിയും കൊലപാതക ശ്രമത്തെ അതിജീവിച്ചതിന്റെ നിമിഷങ്ങളെ കുറിച്ച് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. അല്ലാഹുവിന്റെ കൃപ കൊണ്ടാണ് താന്‍ ഇപ്പോഴും ജീവനോടെയുള്ളതെന്ന് അവര്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത് ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി ആവാമി ലീഗാണ് പുറത്തുവിട്ടത്. 77 വയസ്സുള്ള തന്നെ വധിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്ന് ശബ്ദശകലത്തില്‍ ഷെയ്ഖ് ഹസീന പറയുന്നു. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ നിന്ന് രാജിവെച്ച് ജീവനും കയ്യില്‍ പിടിച്ചു പലായനം ചെയ്ത് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയത്.

തന്നെ രക്ഷിച്ചതിന് അല്ലാഹുവിനെ സ്തുതിയെന്നും വിറയ്ക്കുന്ന ശബ്ദത്തില്‍ ഹസീന പറയുന്നത് ക്ലിപ്പില്‍ കേള്‍ക്കാം. അവാമി ലീഗ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഓഡിയോ ക്ലിപ്പ് പങ്കുവെച്ചത്. സഹോദരി രഹാനയോടൊപ്പം ധാക്കയില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന അന്നുമുതല്‍ ഡല്‍ഹിയിലാണ് ഉള്ളത്. തന്റെ രാഷ്ട്രീയ എതിരാളികളാണ് തന്നെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഷെയ്ഖ് ഹസീന പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറിയ ഓഗസ്റ്റ് 5നാണ് ഹസീന സഹോദരിയുമൊത്ത് അവിടെ നിന്ന് രക്ഷപ്പെടുന്നത്.

ഞങ്ങള്‍ മരണത്തില്‍ നിന്ന് 20-25 മിനിട്ടുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ആഗസ്റ്റ് 21 ന് നടന്ന കൊലപാതകങ്ങളെ അതിജീവിക്കാനും കോട്ടലിപതയിലെ ബോംബിനെ അതിജീവിക്കാനും 2024 ഓഗസ്റ്റ് 5 ന് അതിജീവിക്കുകയും ചെയ്യണമെന്നതില്‍ അല്ലാഹുവിന്റെ ഹിതം ഉണ്ടായിരുന്നു. അല്ലാഹുവിന്റെ കൈകള്‍ ഉണ്ടായിരുന്നത് കൊണ്ടാകണം ഞങ്ങള്‍ ഈ വധശ്രമങ്ങളെയെല്ലാം അതിജീവിച്ചത്. ഇത്തവണ ഇല്ലെങ്കില്‍ ഒരു കാരണവശാലും ഞാന്‍ അതിജീവിക്കില്ലായിരുന്നു.

ആ ശബ്ദ ശകലത്തില്‍ അവര്‍ പറയുന്നത് 2004ലെ ഓഗസ്ത് 21ലെ ഗ്രനേഡ് ആക്രമണത്തെ കുറിച്ചാണ്. അതില്‍ പരുക്കുകളോടെ ഹസീന രക്ഷപ്പെട്ടെങ്കിലും 24 പേരുടെ മരണത്തിന് ആ ആക്രമണം ഇടയാക്കിയിരുന്നു. മറ്റത് കോട്ടലിപറയിലെ 2000ല്‍ നടന്ന ബോംബ് ആക്രമണ ശ്രമമാണ്. അന്ന് ഷെയ്ഖ് ഹസീന സന്ദര്‍ശിക്കാനിരുന്ന ഒരു കോളേജില്‍ ബോംബ് കണ്ടെത്തുകയായിരുന്നു. ഓഗസ്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കഷ്ടിച്ചാണ് അവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടോടിയത്. അന്ന് രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളില്‍ 157 പേരാണ് കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി പദം രാജിവച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് സഹോദരി രഹനയ്ക്കൊപ്പം ധാക്കയില്‍നിന്ന് പലായനം ചെയ്തത് മുതല്‍ ഹസീന ഡല്‍ഹിയിലാണ് താമസം. ആഭ്യന്തര സംഘര്‍ഷത്തില്‍ വലയുന്ന ബംഗ്ലാദേശിള്‍ അഴിമതിക്കേസില്‍ തിരയുന്ന ഒരു രാഷ്ട്രീയ കുറ്റവാളിയാണ് ഹസീന ഇപ്പോള്‍. തന്റെ ഓഡിയോ സന്ദേശത്തില്‍ തന്നെ കൊലപ്പെടുത്താന്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയതെങ്ങനെയെന്ന് ലോകം കണ്ടതാണെന്നും അവര്‍ പറയുന്നുണ്ട്. പക്ഷേ താന്‍ അതെല്ലാം അതിജീവിച്ചെന്നും അതിന് പിന്നില്‍ തനിക്ക് ഇനിയും പലതും ചെയ്യാന്‍ ബാക്കിയുണ്ടെന്ന് അല്ലാഹു കരുതുന്നുവെന്നും 77 വയസുകാരിയായ ഷെയ്ഖ് ഹസീന ഗദ്ഗദകണ്ഠയായി പറയുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”