അഫ്ഗാൻ സ്വാതന്ത്ര്യദിന റാലിയിൽ തിക്കിലുംതിരക്കിലും വെടിവെയ്‌പ്പിലും നിരവധി പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ അസദാബാദിൽ വ്യാഴാഴ്ച സ്വാതന്ത്ര്യദിന റാലിക്കിടെ ഉണ്ടായ തിക്കിലുംതിരക്കിലും ദേശീയ പതാക ഉയർത്തിയ ആളുകൾക്ക് നേരെ താലിബാൻ ഭീകരർ നടത്തിയ വെടിവെയ്‌പ്പിലും നിരവധി ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമാനമായ പ്രതിഷേധത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാൻ പതാക വീശി ആളുകൾ നടത്തിയ പ്രതിഷേധങ്ങളും, താലിബാന്റെ വെളുത്ത പതാക വലിച്ചുകീറി ആളുകൾ നടത്തിയ പ്രതിഷേധങ്ങളും താലിബാനെതിരായ ജനകീയ എതിർപ്പിന്റെ ആദ്യ സൂചനകളാണ്.

അസദാബാദിൽ ഉണ്ടായ മരണങ്ങൾ വെടിവെയ്പ്പിൽ നിന്നാണോ അതോ തിക്കിലുംതിരക്കിലുമാണോ ഉണ്ടായതെന്ന് വ്യക്തമല്ല എന്നും ചില ദൃക്‌സാക്ഷികൾ പറഞ്ഞതായാണ് റിപ്പോർട്ട്.

കിഴക്കൻ നഗരമായ ജലാലാബാദിലും പക്തിയ പ്രവിശ്യയിലെ ഒരു ജില്ലയിലും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും ഗുരുതരമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1919 ഓഗസ്റ്റ് 19 നാണ് ബ്രിട്ടീഷ് നിയന്ത്രണത്തിൽ നിന്ന് അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യം ലഭിക്കുന്നത്.

ബുധനാഴ്ച, താലിബാൻ ഭീകരർ ജലാലാബാദിൽ അഫ്ഗാൻ ദേശീയ പതാക ഉയർത്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സാക്ഷികളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അസദബാദിലും മറ്റൊരു കിഴക്കൻ നഗരമായ ഖോസ്റ്റിലും ബുധനാഴ്ച സമാനമായ സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ചിലയിടങ്ങളിൽ പ്രതിഷേധക്കാർ താലിബാൻറെ വെളുത്ത ഇസ്ലാമിക ബാനർ കീറിക്കളഞ്ഞു.

താലിബാനെ എതിർക്കാൻ ശ്രമിക്കുന്ന ആദ്യ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചു.

ദേശീയ പതാക വഹിക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതായും അവർ രാജ്യത്തിന്റെ അന്തസ്സിനായി നിലകൊള്ളുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി