'മരുന്ന് കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു'; മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ കഴിച്ചാല്‍ മരണസാധ്യത കൂടുതലെന്ന് പഠനം

കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്ന് റിപ്പോർട്ട്. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കോവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നാണ് ശാസ്തജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്.  പുതിയ പഠനങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിനും അതിന്റെ പഴയ രൂപമായ ക്ലോറോക്വിനും യാതൊരു ക്ലിനിക്കല്‍ ട്രയലുമില്ലാതെ ആറ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് നടത്തിയ പഠനമാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്.

കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.  മലേറിയയ്ക്കുള്ള മരുന്നിന് കോവിഡ് പ്രതിരോധം സാധ്യമാകുമെന്ന പ്രചരണത്തെ തുടര്‍ന്ന് വലിയ തോതിലാണ് ഇതിനുളള ആവശ്യം വര്‍ധിച്ചതെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിന്റെ ഓണ്‍ലൈന്‍ ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് രോഗം ഭേദഗമാക്കുമെന്ന തെളിവുകളില്ലാതെയാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് ശുപാര്‍ശ ചെയ്യുന്നത്. ഈ മരുന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മലേറിയ ചികിത്സിക്കാന്‍ ദശകങ്ങളായി ഉപയോഗിക്കുന്നതായതു കൊണ്ട് കുഴപ്പമൊന്നും വരില്ല എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്നും പഠനം പറയുന്നു.

ഫ്രഞ്ച് ഡോക്ടര്‍ ദിദിയെര്‍ റൗള്‍ട്ട് തന്റെ കോവിഡ് രോഗികളെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച് രോഗമുക്തി വരുത്തിയതെന്ന് അവകാശപ്പെട്ടതു മുതല്‍ ഈ മരുന്നിന് ലോകവ്യാപകമായി വലിയ ആവശ്യമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഈ മരുന്ന് രോഗവിമുക്തി ഉണ്ടാക്കുമെന്ന അവകാശവാദവുമായി ട്രംപും രംഗത്തെത്തിയത്.

മലേറിയ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ ഈ മരുന്ന് ഫലപ്രദമായേക്കും. എന്നാല്‍ കോവിഡ്-19 എന്നത് പൂര്‍ണമായും വ്യത്യസ്തമായ രോഗമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 20 മുതല്‍ ഏപ്രില്‍ 14 വരെ ഈ മരുന്ന് ആന്റിബയോട്ടിക്കിന് ഒപ്പമോ അല്ലാതെയോ കഴിച്ച 671 ആശുപത്രികളില്‍ നിന്നുള്ള 96,000 രോഗികളുടെ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.

ഈ മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ ഇത് കഴിക്കാത്തവരിലേക്കാള്‍ കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത. കോവിഡിനെ ചികിത്സിക്കാന്‍ ഈ മരുന്ന് കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു എന്നും ഹൈഡ്രോക്‌സിക്ലോറോക്വിനേക്കാള്‍ കടുപ്പം കൂടിയ ക്ലോറോക്വിന്‍ ആന്റിബയോട്ടിക്കിനൊപ്പം കഴിക്കുന്ന അഞ്ചു പേരില്‍ ഒരാളും ആന്റിബയോട്ടിക്കിനൊപ്പം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കന്ന നാലില്‍ ഒരാളും മരിക്കുന്നു എന്നാണ് പഠനം പറയുന്നത്. അതേ സമയം, കോവിഡ് ബാധിച്ച രോഗികളില്‍ ഈ മരുന്ന് കഴിക്കാത്തവരിലുള്ള മരണസംഖ്യ 11-ല്‍ ഒന്ന് മാത്രമാണ്.

ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നതിനാലും രോഗം, ലിംഗം, മറ്റ് അസുഖങ്ങള്‍ മുതലയായവും പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ ഈ ഫലങ്ങള്‍ പൂര്‍ണമായി കൃത്യമാകണമെന്നില്ല എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എങ്കില്‍ പോലും ഇത്ര വലിയ വ്യത്യാസം മരണനിരക്കില്‍ ഉണ്ടാകുന്നു എന്നതു കൊണ്ടു തന്നെ മലേറിയയ്ക്കുള്ള മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിക്കുന്നത് അപകടകരമാണെന്ന് തന്നെ ഈ പഠനം നടത്തിയ യു.എസ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

Latest Stories

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ