എത്രയും വേഗം ചാനല്‍ പൂട്ടികെട്ടി പോകുക; അല്‍ജസീറയെ നിരോധിച്ച് ഇസ്രയേല്‍; ഹമാസ് തീവ്രവാദികളെ സഹായിക്കുന്നുവെന്ന് നെതന്യാഹു

അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയെ നിരോധിക്കാന്‍ ഇസ്രയേല്‍. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. പാലസ്തീനില്‍ ഹമാസ് തീവ്രവാദികളെ ചാനല്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം.
എത്രയും പെട്ടന്ന് തന്നെ അല്‍ ജസീറ അടച്ചു പൂട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. പുതിയ നിയമത്തില്‍ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സര്‍ക്കാരിന്റെ കരങ്ങളിലെത്തി.

പാര്‍ലമെന്റില്‍ 70-10 വോട്ടുനിലയിലാണ് നിയമം പാസായത്. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ അല്‍ ജസീറ പങ്കാളികളാണെന്നും, അല്‍ ജസീറ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ഇതിനു പിന്നാലെ നെതന്യാഹു എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകര്‍ ഹമാസിന്റെ ഭാഗമായവരാണെന്ന് ഇസ്രയേല്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഹമാസ് അനുകൂല വാര്‍ത്തകളാണ് ചാനല്‍ നല്‍കുന്നതെന്നാണ് നിരോധനത്തില്‍ ഇസ്രയേല്‍ ഉയര്‍ത്തുന്ന വാദം.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍