ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന്റെ കാരണമോ ലക്ഷ്യമോ അറിയില്ലെന്നും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് പരിസരവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തേക്ക് എത്തിയ പൊലീസ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.

ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. എന്നാല്‍ ആക്രമണത്തെ കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്, ഇന്ത്യൻ താരങ്ങൾക്ക് ആർക്കുമില്ലാത്ത റെക്കോഡ് ഓസീസ് താരത്തിന്

സംസ്ഥാന നേതൃയോഗത്തിൽ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി; രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ബിജെപിയിൽ പരാതി, ദേശീയ നേതൃത്വത്തെ അറിയിക്കും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം; ഭരണഘടനയെ അട്ടിമറിക്കുന്നു; 'സോഷ്യലിസം, 'മതേതരം' എന്നീ വാക്കുകള്‍ മാറ്റാന്‍ അനുവദിക്കില്ല; ആര്‍എസ്എസിനെതിരെ സിപിഎം

‘അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകും’; ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഐസിസിയുടെ വക എല്ലാ ടീമുകൾക്കും എട്ടിന്റെ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തിരുന്നില്ല

'സൂംബ തെറ്റാണ്, പാടില്ലെന്നത് വിതണ്ഡാവാദം'; വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കാന്‍ പുറപ്പെടരുതെന്ന് എം എ ബേബി; അല്‍പവസ്ത്രം ധരിച്ചാണ് സൂംബയില്‍ കുട്ടികള്‍ പങ്കെടുക്കുന്നതെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട്

IND VS ENG: ബുംറ വിക്കറ്റുകൾ നേടാതിരുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയാം, ആ കാരണം ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് തീർന്നേനെ: മുഹമ്മദ് കൈഫ്‌

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

IND VS ENG: ഗംഭീർ മോനെ, ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ തീരുമാനമാകും: ആകാശ് ചോപ്ര