വിവാഹിതനായ പുരുഷനൊപ്പം വീടുവിട്ടു; താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിട്ട യുവതി ആത്മഹത്യ ചെയ്തു

വിവാഹിതനായ ഒരു പുരുഷനൊപ്പം ഒളിച്ചോടിയതിന് താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിട്ട യുവതി ആത്മഹത്യ ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലിബാന്‍ ഉത്തരവിട്ടത്. പിന്നാലെ യുവതി ആത്മഹത്യ ചെയ്‌തെന്ന് പ്രാദേശിക താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശിക്ഷ നടപ്പാക്കും മുമ്പ്, യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് താലിബാന്‍ പറയുന്നു. യുവതിയോടൊപ്പം പോയ പുരുഷനെ ഒക്ടോബര്‍ 13 ന് വധിച്ചെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത കാലത്തായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട് വിട്ട് ഓടിപ്പോകുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഓടിപ്പോകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാനോ, പരസ്യമായി ചാട്ടയടിക്ക് വിധേയമാക്കാനോ ആണ് താലിബാന്‍ ഉത്തരവിടുന്നത്.

Latest Stories

'ഭരണഘടനാ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'സെക്യുലർ'വാക്കുകൾ ഒഴിവാക്കണം'; വീണ്ടും ഭരണഘടനയെ ലക്ഷ്യംവെച്ച് ആർഎസ്എസ്

ഇന്ത്യയെ വിറപ്പിക്കാൻ ഇം​ഗ്ലണ്ട് ടീമിൽ ആ താരം എത്തുന്നു, രണ്ടാം ടെസ്റ്റ് തീപാറും, അവനെ ഒതുക്കണമെങ്കിൽ നല്ല പണി എടുക്കേണ്ടി വരും

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൃഷ്ടിപ്രദേശത്ത് കനത്തമഴ; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് തമിഴ്‌നാട്; കേരളത്തിന് മുന്നറിയിപ്പ്

ശക്തമായ മഴ: ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വരും ദിവസങ്ങളിലും മഴ തുടരും

'ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലന്നത് നിലപാട്; അക്കാദമിയോട് ബഹുമാനം മാത്രം'; കേരള സാഹിത്യ അക്കാദമിയുടെ അവര്‍ഡ് നിരസിച്ച് എം സ്വരാജ്

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്