കാറ്റില്‍നിന്ന് വൈദ്യുതി; ബഹുദൂരം മുന്നില്‍ ഗുജറാത്ത്; രണ്ടും മൂന്നും സ്ഥാനങ്ങള്‍ കേരളത്തിന്റെ 'അയല്‍ക്കാര്‍ക്ക്'; അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍

കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളില്‍ ഏറ്റവും മുന്നില്‍ ഗുജറാത്തെന്ന് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്ത് 1600 മെഗാവാട്ട് വൈദ്യുതിയും കര്‍ണാടക 700 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിക്കാനുള്ള കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് ഒന്നും രണ്ടും സ്ഥാനക്കാരായി. ഇവര്‍ക്കുപിന്നിലായി മൂന്നാംസ്ഥാനത്താണ് തമിഴ്‌നാടാണ്. തമിഴ്നാട്ടില്‍ 2023-2024 സാമ്പത്തികവര്‍ഷത്തില്‍ 586 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനുള്ള കാറ്റാടിയന്ത്രങ്ങള്‍കൂടി സ്ഥാപിച്ചു.

കര്‍ണാടകത്തില 724.66 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതികള്‍ക്കാണ് 2023-24 വര്‍ഷം തുടക്കമിട്ടത്. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. 1743.8 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളണ് അവിടെ തുടങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ വിന്‍ഡ് ഡേ ആഘോഷത്തില്‍ മൂന്നു സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു. അഭിനന്ദിച്ചു.

കര്‍ണാടകത്തിനുള്ള പുരസ്‌കാരം കേന്ദ്ര ഊര്‍ജവകുപ്പു മന്ത്രി ശ്രീപാദ് ല്‍നിന്നും കര്‍ണാടക റിന്യൂവബിള്‍ എനര്‍ജി ഡിവലപ്മെന്റ് ലിമിറ്റഡ് മാനേമജിങ് ഡയറക്ടര്‍ കെ.പി.രുദ്രപ്പ ഏറ്റുവാങ്ങി.

Latest Stories

'എന്തൊരു മണ്ടത്തരമാണ് അഗാർക്കറെ നിങ്ങൾ കാണിച്ചത്, സഞ്ജുവിന് പകരമാകുമോ ആ താരം': മുഹമ്മദ് കൈഫ്

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ