രക്ഷാബന്ധന്‍ വേളയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്

രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂറാണ് ഈ സൗജന്യ യാത്ര ലഭ്യമാവുക. ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്.

രക്ഷാബന്ധന്‍ അടുത്തിരിക്കുന്ന വേളയില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം. എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു.

‘ആസാദി കാ അമൃത് മഹോത്സവം’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു.

ഈ ആഹ്വാനം ഏറ്റെടുത്താണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest Stories

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്