ആരും ഇല്ലാതിരുന്ന കാലത്തേ ഞങ്ങള്‍ ഹിന്ദുത്വത്തെ പിന്തുണച്ചിട്ടുണ്ട്; ബി.ജെ.പിക്ക് എതിരെ ശിവസേന

ആരും ഇല്ലാതിരുന്ന കാലത്തും തങ്ങള്‍ ഹിന്ദുത്വത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലാണ് ശിവസേനയുടെ പരാമര്‍ശം.

“ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് നിങ്ങളില്‍ പലരും ജനിച്ചിട്ടു പോലുമില്ല- സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഞങ്ങള്‍ എന്‍ഡിഎയ്ക്ക് എതിരായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത്. മെഹബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായും കൂട്ടുകൂടുന്നതിന് മുമ്പ് ബിജെപി എന്‍ഡിഎയുടെ അനുവാദം തേടിയിരുന്നോയെന്നും സാമ്ന ചോദിക്കുന്നു.

ശിവസേന- ബിജെപി തര്‍ക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധുപ്പെട്ട് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിനിടെ പലതവണ ബിജെപിയെ നിശിതമായി വിമര്‍ശിച്ച് പലതവണ സാമ്നയില്‍ മുഖപ്രസംഗം വന്നിട്ടുണ്ട്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ശിവസേന ഭരണപക്ഷത്തു നിന്ന് മാറി പ്രതിപക്ഷ നിരയിലാണ് ഇരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍