'മോശം പഠനത്തിൻ്റെ പേരിൽ ശകാരിച്ചു'; അമ്മയെയും അനുജനെയും കൊലപ്പെടുത്തി കോളജ് വിദ്യാർത്ഥി, അമ്മയോട് പക

മോശം പഠനത്തിൻ്റെ പേരിൽ നിരന്തരം ശകാരിച്ചതിനെ തുടർന്ന് അമ്മയെയും അനുജനെയും കൊലപ്പെടുത്തി കോളജ് വിദ്യാർത്ഥി. രാത്രി ഉറങ്ങുകയായിരുന്ന അമ്മ പത്മയെയും (45), സഹോദരൻ പത്താം ക്ലാസ് വിദ്യാർഥി സഞ്ജയിനെയും (15) കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ തിരുവൊട്ടിയൂരിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയായ നിതേഷ് (20) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.

താനാണ് കൊല ചെയ്തതെന്ന് നിതേഷ് പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തനിക്ക് അമ്മയോട് പകയുണ്ടായിരുന്നുവെന്നും എന്നാൽ അമ്മയുടെ മരണശേഷം സഹോദരൻ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും നിതേഷ് പൊലീസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് നടന്നത്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ നിതേഷ് ഉടൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിക്ക് കൊല ചെയ്തതിനെപ്പറ്റി മെസ്സേജ് അയക്കുകയായിരുന്നു. അവരോട് വീട് പരിശോധിക്കാനും നിതേഷ് പറഞ്ഞു.

എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് മഹാലക്ഷ്മി സന്ദേശം കണ്ടത്. ശനിയാഴ്ച വീട്ടിൽ ചെന്നപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾ കാണുകയും ഉടൻ പോലീസിൽ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുറിയിലാകെ രക്തക്കറകളുള്ള മൃതദേഹത്തിന് സമീപത്ത് നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. തുടർന്ന് നിതേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്