രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി; ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടം അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്ത് വരെ

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി. അടുത്ത മാസം ആദ്യ വാരത്തില്‍ രണ്ടാംഘട്ട യാത്ര ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. ഇതിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര രണ്ടുമാസം നീണ്ടുനില്‍ക്കും.

അരുണാചല്‍ പ്രദേശില്‍ നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും സമയക്രമങ്ങള്‍ തീരുമാനിക്കുക. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച നിരാശ മാറ്റുന്നതിന് കൂടിയാണ് യാത്ര. തൊഴിലില്ലായ്മയും വിലക്കയറ്റവും യാത്രയിലുടനീളം ഉയര്‍ത്തിക്കാട്ടും.

തൊഴിലില്ലായ്മ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ആക്രമണത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും. മോദിയുടെ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. പാര്‍ലമെന്റില്‍ കണ്ടത് തൊഴില്‍ രഹിതരുടെ അമര്‍ഷത്തിന്റെ പുക എന്നാണ് രാഹുല്‍ പ്രതികരിച്ചത്. 2022 സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി