മുന്‍ സര്‍ക്കാര്‍ കീടങ്ങളെ പോലെ എല്ലാം നശിപ്പിച്ചു, അഴിമതിക്കാരുടെ സമ്പാദ്യം ജനങ്ങള്‍ വിതരണം ചെയ്യും: യോഗി ആദിത്യനാഥ്

അഴിമതി നടത്തുന്നവരുടെ സ്വത്തും സമ്പാദ്യവും പൊതുജനങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ന് മുമ്പ് യുപി ഭരിച്ചവര്‍ അടിമുടി അഴിമതിക്കാരായിരുന്നു. ഇനി അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി.

‘എല്ലാ പ്രവൃത്തികള്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് മൊത്തം വ്യവസ്ഥിതിയേയും കീടങ്ങളെ പോലെ നശിപ്പിക്കുകയായിരുന്നു. അതിന് സംസ്ഥാനം നല്‍കേണ്ടിവന്ന വില എല്ലാ ജനങ്ങള്‍ക്കും അറിയാം. മുന്‍ സര്‍ക്കാരുകളുടെ ജീനുകളില്‍ അഴിമതിയുണ്ടായിരുന്നു. യോഗി കുറ്റപ്പെടുത്തി.

അഞ്ച് കൊല്ലം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ മറ്റെവിടെയെങ്കിലും പോയാല്‍ അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ലെന്നും ഏറെ ബഹുമാനത്തോടെയാണ് സ്വീകരിക്കപ്പെടുന്നതെന്നും യോഗി പറഞ്ഞു.

യുപി മോഡല്‍ എല്ലാവരും അംഗീകരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സംസ്ഥാനത്ത് സ്ഥാനമില്ലാതായെന്നും കലാപരഹിത ഭൂമിയായി യുപി മാറിയെന്നും യോഗി അവകാശപ്പെട്ടു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്