എക്സിറ്റ് പോള്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഗവര്‍ണറോട് അവശ്യപ്പെട്ടു

ലോക്‌സഭയില്‍ എന്‍ഡിഎയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്ത് ചാടിക്കാനുള്ള തന്ത്രങ്ങളൊരുക്കി ബിജെപി. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതായെന്നും നിയമസഭ പ്രത്യേക സമ്മേളനം വിളിക്കണമെന്നും മധ്യപ്രദേശിലെ പാര്‍ട്ടിനേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടു. മൂന്ന് ടേമായി ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ ഭരിച്ചിരുന്ന മധ്യപ്രദേശ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി അധികാരം പിടിച്ചെടുത്തത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍ നാഥിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. നിലവില്‍ സര്‍ക്കാരിന് ഭീഷണിയൊന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കമല്‍ നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും പ്രത്യേക സെഷന്‍ വിളിക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

നേരത്തെ ബി എസ് പി കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മധ്യപ്രദേശിന് പുറമെ കര്‍ണാടകയിലും കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പരീക്ഷിച്ചേക്കും. കോണ്‍ഗ്രസ് – ജെഡിയു പാളയത്തിലുള്ള എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടക്കം മുതല്‍ ബിജെപി പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായതോടെ ഇവിടെയും സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി തീവ്രമാക്കുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാക്കിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ