നാഷണൽ ഡിഫന്‍സ് അക്കാദമിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പീഡനം

നാഷണൽ ഡിഫന്‍സ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്‌ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം 24ന് സൈനിക സ്‌കൂളില്‍ നിന്ന് അക്കാദമി സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അക്കാദമിയുടെ ഹബീബുള്ള ഹാളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച സിനിമ കാണാനെത്തിയപ്പോഴായിരുന്നു പീഡനം. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഡിറ്റോറിയത്തിന്റെ ചാര്‍ജുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് രണ്ട് ജോലിക്കാരെയും സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തിന്‍ പ്രഥമ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് അക്കാദമി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ മടിക്കുന്നുവെന്നും ശരിയായ രീതിയിലുള്ള അന്വേഷണമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അന്വേഷിച്ച കോടതി വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്